അത് പൂർണമായും രഹാനെയുടെ പിഴവ്; കോഹ്‌ലി ഓടിയത് പങ്കാളിയെ വിശ്വാസത്തിലെടുത്ത്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 18 ഡിസം‌ബര്‍ 2020 (13:19 IST)
അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡിൽ കോഹ്‌ലിയുടെ റണ്ണൗട്ടിൽ രഹനെയെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജാരേക്കർ. രഹാനെയുടെ പിഴവ് മൂലമാണ് വിരാട് കോഹ്‌ലി മടങ്ങേണ്ടി വന്നത് എന്നും പങ്കാളിയായ ബാറ്റ്സ്‌മാനെ വിശ്വസിച്ച് ഓടുക മാത്രമാണ് വിരാട് കോഹ്‌ലി ചെയ്തത് എന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. കോഹ്ലി അത്രത്തോളം ഓടേണ്ടിയിരുന്നില്ല എന്ന വിമർശനങ്ങൾക്കിടെയാണ് താരത്തെ പിന്തുണച്ച് സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തിയിരിയ്ക്കുന്നത്

'അത് പൂര്‍ണമായും രഹാനെയുടെ പിഴവായിരുന്നു. സിംഗിൾ എടുക്കാനുള്ള സാഹചര്യം അപ്പോൾ ഉണ്ടായിരുന്നില്ല. കാരണം ഫീൽഡർമാർ അത്രയ്ക് അടുത്തായിരുന്നു. എന്നാൽ തന്റെ പങ്കാളിയെ വിശ്വസിച്ച്‌ ഓടുകയാണ് കോഹ്‌ലി ചെയ്തത്. അത്ര വേഗത്തിൽ കോഹ്‌ലി ഓടേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. റണ്‍ഔട്ട് ആയതിന് ശേഷം ശാന്തനായി ഗ്രൗണ്ട് വിട്ട കോഹ് ലിയെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. കോഹ്‌ലിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. എന്നാല്‍ കളിയിലെ നേട്ടങ്ങളിലൂടെ ആ നിരശ മറികടക്കാന്‍ സാധിക്കു'മെന്നും മഞ്ജരേക്കർ പറഞ്ഞു

ടെസ്റ്റിലെ ആദ്യ ദിനം 74 റൺസിൽ എടുത്ത് നില്‍ക്കെയാണ് കോഹ്‌ലി പുറത്താകുന്നത്. ലിയോണിന്റെ ഡെലിവറിയില്‍ സിംഗിളിനായി രഹാനെ കോഹ് ലിയെ വിളിക്കുകയും ക്രീസിൽനിന്നും മുൻപോട്ട് നീങ്ങുകയുംചെയ്തു. എന്നാൽ അപകടം മനസിലാക്കിയ രഹാനെ ക്രീസ് ലൈനിലേയ്ക്ക് തന്നെ മടങ്ങിയെത്തി. എന്നാൽ അതിവേഗത്തിൽ ഓടിയ കോഹ്‌ലി അപ്പോഴേക്കും ക്രിസിന്റെ മധ്യത്തിൽ എത്തിയിരുന്നു. ത്രോയിലൂടെ ലിയോൺ അനായാസം കോഹ്‌ലിയെ പുറത്താക്കുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :