അനുബന്ധ വാര്ത്തകള്
- അടുത്ത ടെസ്റ്റിൽ പൃഥ്വി ഷായ്‌ക്ക് ഇടമുണ്ടാകില്ലെന്ന് സഹീർ ഖാൻ
- ക്രിക്കറ്റ് 2020: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനവും, 11 വർഷത്തിനിടെ ആദ്യമായി സെഞ്ചുറിയില്ലാതെ കോലിയും
- സംസ്ഥാനത്ത് ഇന്ന് 5456 പേർക്ക് കൊവിഡ്, 23 മരണം, 4701 പേർക്ക് രോഗമുക്തി
- കോലിക്ക് കീഴിൽ ഇന്ത്യ 250ന് താഴെ പുറത്തായത് 9 തവണ, അതിൽ അഞ്ചിലും ജയം പിടിച്ചത് ഇന്ത്യ, പ്രതീക്ഷയേകി കണക്കുകൾ
- ബാറ്റിനും പാഡിനും ഇടയിൽ ഒരു ട്രക്കിന് പോകാനുള്ള സ്ഥലമുണ്ട്, ഇന്ത്യൻ ഓപ്പണർമാരെ പരിഹസിച്ച് ഗവാസ്കർ
ഇന്ത്യൻ താരങ്ങൾ ക്രിസ്‌മസ് മൂഡിലാണ്, ഒരാഴ്‌ച്ച മുൻപേ സമ്മാനങ്ങൾ നൽകിതുടങ്ങി, ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ച് ഗവാസ്‌ക്കർ
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ ഫീൽഡിങ് പരാജയത്തെ വിമർശിച്ച് മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ സുനിൽ ഗവാസ്‌ക്കർ. ക്രിസ്‌മസ് മൂഡിലാണ് ഇന്ത്യൻ താരങ്ങളെന്നും ഒരാഴ്‌ച്ച മുൻപ് തന്നെ ക്രിസ്‌മസ് സമ്മാനങ്ങൾ നൽകുകയാണെന്നും ഗവാസ്‌ക്കർ പറഞ്ഞു.
ഓസീസ് താരം ലാബുഷെയ്‌നിന്റെ ക്യാച്ച് പൃഥ്വി ഷാ നഷ്ടപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഗവാസ്‌ക്കറിന്റെ പരിഹാസം. മത്സരത്തിൽ ലാബുഷെയ്‌ൻ 12,21 എന്നീ സ്കോറുകളിൽ നിൽക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ജസ്‌പ്രീത് ബുമ്രയും പൃഥ്വി ഷായുമാണ് ക്യാച്ചുകൾ കൈവിട്ടത്. ഇത് ചൂണ്ടികാണിച്ചാണ് ഗവാസ്‌ക്കറുടെ പ്രതികരണം.
അതേസമയം മത്സരത്തിൽ കാമറൂൺ ഗ്രീനിനെ മികച്ച ക്യാച്ചിലൂടെയാണ് ഇന്ത്യൻ നായകൻ കോലി പവലിയനിലേക്ക് തിരിച്ചയച്ചത്.ബൗളരാരുടെ മികച്ച പ്രകടനത്തിന്റെ മികവിൽ ഓസീസിനെ ആദ്യ ഇന്നിങ്സിൽ 191 റൺസിന് തളയ്‌ക്കാനും ഇന്ത്യക്കായി. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിൻ നാല് വിക്കറ്റെടുത്തു. ഓസീസ് നിരയിൽ 73 റൺസുമായി പുറത്താകാതെ നിന്ന നായകൻ ടിം പെയ്‌ൻ മാത്രമാണ് മാത്രമാണ് ഇന്ത്യൻ ബൗളിങ് ആക്രമണത്തെ ചെറുത്ത് നിന്നത്. ലാബുഷെയ്‌ൻ 47 റൺസെടുത്തു.
അടുത്ത ലേഖനം