രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം

 ഇന്ത്യ ശ്രീലങ്ക ഏകദിനം , ശിഖർ ധവാന്‍ , അമ്പാട്ടി റായ്‌ഡു , ക്രിക്കറ്റ്
അഹമ്മദാബാദ്| jibin| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (10:39 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. കന്നി സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന അമ്പാട്ടി റായ്‌ഡുവിന്റെ (121) കരുത്തിലാണ് ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്.

ശ്രീലങ്ക ഉയര്‍ത്തിയ 274 റൺസ് വിജയ ലക്ഷ്യം 45മത് ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ശിഖർ ധവാന്‍ (79) വിരാട് കൊഹ്‌ലി (49) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും ഒത്തുചേര്‍ന്നതിലൂടെയാണ് ശ്രീലങ്ക പരാജയം സമ്മാനിച്ചത്. 118 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് റായ്ഡുവിന്റെ കന്നിസെഞ്ച്വറി ഇന്നിംഗ്സ്.


നേരത്തെ ലങ്കന്‍ നായകന്‍ അഞ്ചലോ മാത്യൂസ് (92), ദിൽഷന്‍ (35) സംഗക്കാര (61) എന്നിവരുടെ മികവിലാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ശ്രീലങ്ക താരതമ്യേന മികച്ച ടോട്ടൽ പടുത്തുയര്‍ത്തിയത്. ഇന്ത്യയ്ക്കായി ഉമേഷ്, അശ്വിൻ, പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :