സഞ്ജുവിനെ ഉൾപ്പെടുത്താമെന്ന് സെലക്ടർമാർ, രാഹുൽ തന്നെ ധാരാളമെന്ന് രോഹിത്ത്: വില്ലനായത് ഹിറ്റ്മാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (21:08 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസണിനെ ഉൾപ്പെടുത്താതിരുന്നതിന് പിന്നിൽ കാരണമായത് നായകൻ രോഹിത് ശർമയെന്ന് റിപ്പോർട്ടുകൾ. ഓസീസ് പരമ്പരയിൽ ശ്രേയസിന് പകരക്കാരനായി സഞ്ജുവിനെ ഉൾപ്പെടുത്താമെന്ന് സെലക്ടർമാർക്കിടയിൽ അഭിപ്രായം വന്നുവെങ്കിലും ഇതിനെ എതിർക്കുകയായിരുന്നുവെന്ന് ക്രിക്ക് അഡിക്ട് റിപ്പോർട്ട് ചെയ്യുന്നു.

ഏകദിനത്തിൽ സഞ്ജുവിൻ്റെ ആവശ്യമില്ലെന്നും കെ എൽ രാഹുൽ തന്നെ ധാരാളമാണെന്നും രോഹിത് നിർദേശിക്കുകയായിരുന്നുവെന്നും ഇതിനെ തുടർന്നാണ് ശ്രേയസിന് പകരക്കാരൻ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നാലാം നമ്പറിൽ സൂര്യകുമാർ യാദവ് പരാജയമായതൊടെയാണ് സഞ്ജു വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ശ്രേയസിന് പകരം ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജുവിന് അവസരം നൽകാമായിരുന്നുവെന്നാണ് ഭൂരിപക്ഷം ആരാധകരും കരുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :