രേണുക വേണു|
Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (12:36 IST)
ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും ഇപ്പോഴും സെമി പ്രതീക്ഷയിലാണ് ഇന്ത്യ. നിലവില്‍ മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്.
ബംഗ്ലാദേശ്, സിംബാബ്വെ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. ഇതില്‍ രണ്ടിലും ജയിച്ചാല്‍ ഇന്ത്യ വളരെ അനായാസം സെമി ഫൈനലില്‍ കയറും. എന്നാല്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്.
ബംഗ്ലാദേശിനോടോ സിംബാബ്വെയോടോ തോറ്റാല്‍ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തുലാസിലാകും. മാത്രമല്ല മഴ വില്ലനായാലും ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യക്ക് ഒരു കളി ശേഷിക്കുന്നുണ്ട്. സിംബാബ്വെയ്‌ക്കെതിരായ കളിയാണ് മെല്‍ബണില്‍ നടക്കുക. ഈ കളിയെങ്ങാനും മഴ മൂലം ഉപേക്ഷിക്കുമോ എന്നാണ് ഇന്ത്യയുടെ പേടി. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് വലിയ ഘടകമാകും. അതുകൊണ്ട് മെല്‍ബണില്‍ മഴ വില്ലനാകരുതെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ കളി അഡ്‌ലെയ്ഡിലാണ് നടക്കുക.