1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishabh Pant will be India's Opener

രാഹുല്‍ ബാധ്യത, ഇനി പുറത്തിരിക്കട്ടെ; ഓപ്പണറായി റിഷഭ് പന്തിനെ പരീക്ഷിക്കും

കെ.എല്‍.രാഹുലിന് പകരം റിഷഭ് പന്ത് ആയിരിക്കും ഇനി ഓപ്പണര്‍

Rishabh Pant will be India's Opener
മോശം ഫോമിലുള്ള കെ.എല്‍.രാഹുലിനെ പുറത്തിരുത്താന്‍ ടീം ഇന്ത്യ. ബംഗ്ലാദേശിനും സിംബാബ്വെയ്ക്കും എതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ കളികളില്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ രാഹുല്‍ ഉണ്ടാകില്ല. 
 
കെ.എല്‍.രാഹുലിന് പകരം റിഷഭ് പന്ത് ആയിരിക്കും ഇനി ഓപ്പണര്‍. രാഹുല്‍ ടീമിന് ബാധ്യതയാവുന്നു എന്നാണ് വിലയിരുത്തല്‍. പവര്‍പ്ലേയില്‍ റണ്‍സെടുക്കാന്‍ രാഹുല്‍ ബുദ്ധിമുട്ടുന്നു. വലിയ ഇവന്റുകളില്‍ തിളങ്ങാന്‍ രാഹുലിന് സാധിക്കുന്നില്ല. ഇനിയും രാഹുലിനെ പരീക്ഷിക്കുന്നതിനോട് ഇന്ത്യക്ക് വിയോജിപ്പുണ്ട്. 
 
മൂന്ന് കളികള്‍ പിന്നിടുമ്പോള്‍ 22 റണ്‍സ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. മാത്രമല്ല പവര്‍പ്ലേയില്‍ ബോളുകള്‍ പാഴാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ ഒഴിവാക്കി പന്തിനെ ഓപ്പണറാക്കുകയാണ് ഇന്ത്യയുടെ പ്ലാന്‍. 
 
അടുത്ത ലേഖനം
ട്വന്റി 20 ലോകകപ്പ്: ഇന്ത്യ സെമി കാണാതെ പുറത്താകുമോ?