പാക്കിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യയുടെ തോല്‍വി ! മനപ്പൂര്‍വ്വം തോറ്റതാണോയെന്ന് ആരാധകര്‍

ഇന്ത്യയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്

രേണുക വേണു| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (08:35 IST)

ഇന്ത്യക്കെതിരെ ജയം നേടി ലോകകപ്പ് സെമി ഫൈനലിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ജയം പാരയായിരിക്കുന്നത് പാക്കിസ്ഥാനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നേരിയ സാധ്യത പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.

മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പില്‍ ഇപ്പോള്‍ ഒന്നാമത്. 2.772 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ പാക്കിസ്ഥാനെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയും ആണ്. ഇതില്‍ നെതര്‍ലന്‍ഡ്‌സിനോട് ജയിച്ചാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസം സെമി ഫൈനലില്‍ എത്താം.

ഇന്ത്യയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്. 0.844 ആണ് നെറ്റ് റണ്‍റേറ്റ്. ബംഗ്ലാദേശിനെതിരെയും സിംബാബ്വെയ്‌ക്കെതിരെയുമാണ് ശേഷിക്കുന്ന മത്സരങ്ങള്‍. രണ്ട് കളികളും ജയിച്ചാല്‍ ഇന്ത്യ സെമിയില്‍ കയറുമെന്ന് ഉറപ്പാണ്.

മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള പാക്കിസ്ഥാന്‍ നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയുമാണ് പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ രണ്ട് കളികളും ജയിച്ചാല്‍ തന്നെ പാക്കിസ്ഥാന്റെ പോയിന്റ് ആറില്‍ നില്‍ക്കും. മറുവശത്ത് ഇന്ത്യ ശേഷിക്കുന്ന രണ്ട് കളികള്‍ ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് എട്ടാകും. ദക്ഷിണാഫ്രിക്ക ശേഷിക്കുന്ന ഒരു കളി ജയിച്ചാല്‍ തന്നെ ഏഴ് പോയിന്റിലേക്ക് എത്തും. അതായത് പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്താകും. ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിക്കില്ലായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :