രാജ്‌കോട്ട്|
jibin|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (09:37 IST)
ജയത്തിന്റെ വക്കില്‍ നിന്ന് ടീം ഇന്ത്യ ഒരിക്കല്‍ കൂടി പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു. 18 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ജയിക്കാന്‍ 271 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയുടെ ഇന്നിംഗ്സ് 50 ഓവറില്‍ ആറിന്
252 റണ്‍സ് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.
271 പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്‌ടമായി. പിന്നീട് എല്ലാം പതിവ് പോലെ ആയിരുന്നു. പതിവിന് വിപരീതമായി വൈസ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി (77) തിളങ്ങിയത് മാത്രമാണ് ഒരു പ്രത്യേകത. 65 റണ്‍സെടുത്ത രോഹിത് ശര്‍മയും, 47 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണിയും മാത്രമാണ് തിളങ്ങിയത്. ഒരവസരത്തില്‍ 41.4 ഓവറില്‍ രണ്ടിന് 193 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ തരിപ്പണമാകുകയായിരുന്നു. പത്തോവറില്‍ 39 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത മോണെ മോര്‍ക്കലാണ് ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ക്വിന്റണ്‍ ഡി കോക്കും ഡേവിഡ് മില്ലറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഏഴാം ഏകദിന സെഞ്ച്വറി നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 118 പന്തില്‍ 11 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഡി കോക്ക് 103 റണ്‍സെടുത്തത്. 60 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസും ബാറ്റിംഗില്‍ തിളങ്ങി.