ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (14:39 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ തോല്‍വികളില്‍ ധോണിയെ മാത്രം പഴിക്കെണ്ട ആവശ്യമില്ല. പരാജയങ്ങള്‍ സംഭവിക്കുബോള്‍ എന്നും ബലിയാടാകുന്നത് ധോണിയാണ്. ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ശേഷി ധോണിയില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.
മൂന്നു വര്‍ഷം കൂടി കളിക്കാന്‍ ധോണിക്ക് കഴിയും. തോല്‍ വികള്‍ സംഭവിക്കുബോള്‍ മറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, സ്‌റ്റുവാര്‍ട്ട് ബിന്നി എന്നിവരുടെ പ്രകടനത്തെക്കുറിച്ചോ അവരുടെ പരാജയത്തേക്കുറിച്ചോ ആരും ഒന്നും പറയുന്നില്ല. എല്ലാ പഴിയും കെള്‍ക്കേണ്ടി വരുന്നത് ധോണിക്കാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ധോണിയുടെ കരുത്തിലാണ് ടീം ഇന്ത്യ ജയം പിടിച്ചെറ്റുത്തത്. അഞ്ച് വിക്കറ്റിന് 104 എന്ന നിലയില്‍ നിന്ന് വാലറ്റത്തെ കൂട്ടു പിടിച്ച് ധോണി (92) നടത്തിയ പ്രകടനത്തിലാണ് 22 റണ്‍സിന് ഇന്ത്യ ജയിച്ചത്.