അനുബന്ധ വാര്‍ത്തകള്‍
- Asia Cup 2022: ശ്രീലങ്ക സൂപ്പര്‍ ഫോറില്‍, ബംഗ്ലാദേശ് പുറത്ത്
- ക്രിക്കറ്റിൽ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനം ശരിയായി: കോലിയെ പിന്തുണച്ച് പോണ്ടിംഗ്
- രാഹുലിനെയും ആവേശിനെയും എല്ലാവരും തെറി പറയുമ്പോൾ രക്ഷപ്പെടുന്നത് രോഹിത്: രൂക്ഷവിമർശനവുമായി ആകാശ് ചോപ്ര
- സൂര്യകുമാറിൻ്റെ ഫോം മുതലെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്, മൂന്നാമനായി സൂര്യ വരണം: ഗംഭീർ
- ബംഗ്ലാദേശിന് രണ്ട് ലോകോത്തര ബൗളർമാരെ ഉള്ളുവെന്ന് ശ്രീലങ്ക, ശ്രീലങ്കയ്ക്ക് അതുപോലുമില്ലെന്ന് തിരിച്ചടിച്ച് ബംഗ്ലാദേശ്: മത്സരത്തിന് മുൻപേ വാക്പോര്
Asia Cup 2022: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ എന്നെല്ലാം?
സെപ്റ്റംബര്‍ നാല് ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരം
India's Match in Asia Cup: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനും രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയും തമ്മിലാണ് ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടം. സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
സെപ്റ്റംബര്‍ നാല് ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരും തമ്മിലാകും മത്സരം. പാക്കിസ്ഥാനാണോ ഹോങ് കോങ് ആണോ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍ എന്ന് ഇന്ന് അറിയാം. ഇന്ന് നടക്കുന്ന പാക്കിസ്ഥാന്-ഹോങ് കോങ് മത്സരത്തിലെ വിജയികള്‍ സെപ്റ്റംബര്‍ നാല് ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികളായിരിക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും ഈ മത്സരം.
സെപ്റ്റംബര്‍ ആറിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. സെപ്റ്റംബര്‍ എട്ടിന് ദുബായ് സ്റ്റേഡിയത്തില്‍ വെച്ച് തന്നെ ഇന്ത്യ ശ്രീലങ്കയെ നേരിടും.