അഭിറാം മനോഹർ|
Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (18:04 IST)
ഏഷ്യാക്കപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ ഇന്നത്തെ പോരാട്ടത്തിന് മുൻപേ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി ബംഗ്ലാദേശും ശ്രീലങ്കയും. വ്യാഴാഴ്ച
ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് ശ്രീലങ്കൻ നായകൻ ദസുൻ ഷനകയുടെ വാക്കുകളുടെ പേരിൽ ഇരുടീമുകളും വാക്പോര് നടതിയത്.
ബംഗ്ലാദേശ് ശ്രീലങ്കയ്ക്ക് എളുപ്പമുള്ള എതിരാളികളാണ്. ലോകോത്തര ബൗളർമാരെന്ന് പറയാൻ അവർക്ക് ആകെ രണ്ട് ബൗളർമാർ മാത്രമെയുള്ളുവെന്നുമായിരുന്നു ശ്രീലങ്കൻ നായകൻ ഷനകയുടെ പരാമർശം. മുസ്തഫിസുർ റഹീമും ഷാക്കിബ് അൽ ഹസനും മാത്രമാണ് ബംഗ്ലാദേശിലെ ലോകോത്തര താരങ്ങൾ. അതിനാൽ അഫ്ഗാനെ നേരിടുന്നതിനേക്കാൾ എളുപ്പമായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരമെന്നായിരുന്നു ശ്രീലങ്കൻ നായകൻ്റെ പരാമർശം.
ഷനകയുടെ വാക്കുകൾക്ക് പിന്നാലെ ബംഗ്ലാദേശിന് രണ്ട് പേരെങ്കിലുമുണ്ട് ശ്രീലങ്കയ്ക്ക് അതുപോലുമില്ലെന്ന് ബംഗ്ലാദേശ് തിരിച്ചടിച്ചു. അഫ്ഗാൻ്റേത് ചിലപ്പോൾ മികച്ച ടീമായിരിക്കാം. ബംഗ്ലാദേശിന് രണ്ട് പേരെങ്കിലുമുണ്ട്. ശ്രീലങ്കയിൽ അങ്ങനെ ഒരാളെപോലും കാണുന്നില്ല.ബംഗ്ലദേശ് ടീമിന്റെ ഡയറക്ടര്‍ ഖാലിദ് മഹമൂദ് പറഞ്ഞു.