1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Afghanistan ODI World Cup Match

India vs Afghanistan ODI World Cup Match: രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും, എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍

ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനു ഇറങ്ങുക

India vs Afghanistan ODI World Cup Match
India vs Afghanistan ODI World Cup Match: ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനു ഇറങ്ങുക. നിലവില്‍ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ കളി തന്നെ തോറ്റ അഫ്ഗാന്‍ ഒന്‍പതാം സ്ഥാനത്തും. 
 
അടുത്ത ലേഖനം
Pakistan vs Sri Lanka ODI World Cup Match Result: ലങ്കന്‍ വീര്യത്തെ അടിയറവ് പറയിപ്പിച്ച് റിസ്വാന്‍; പാക്കിസ്ഥാന് ഏഴ് വിക്കറ്റ് ജയം, റെക്കോര്‍ഡ്