ഇൻഡോർ|
jibin|
Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (18:54 IST)
രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീറിനെ പരുക്ക് പിടികൂടി. തോള്‍ എല്ലിന് പരുക്കേറ്റ ഗംഭീർ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് അവസാനിപ്പിച്ച് കൂടാരം കയറി.
എഴ് പന്ത് നേരിട്ട ഗംഭീർ ഒരു ബൗണ്ടറിയടക്കം ആറ് റൺസ് എടുത്ത് നിൽക്കുമ്പോഴാണ് പരുക്ക് വീണ്ടും വില്ലനായത്. നേരത്തെ ഫീൽഡിംഗിനിടെ പരുക്കേറ്റ ഗംഭീർ കളം വിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹം 29 റണ്‍സ് നേടിയിരുന്നു.
450 റണ്‍സ് ലീഡ് നേടിയാല്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്‌സിന് കോഹ്‌ലി ക്ഷണിച്ചേക്കും. നിലവില്‍ ഇന്ത്യക്ക് 258 റൺസിന്റെ ലീഡ് ഉണ്ട്. അതിനാല്‍ തന്നെ പരുക്കേറ്റ് തിരികെ കയറിയ ഗംഭീര്‍ ഈ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്‌തേക്കില്ല.
ഫീല്‍ഡിംഗിന് അദ്ദേഹം ഇറങ്ങുന്ന കാര്യം സംശയമാണ്.
ലോകേഷ് രാഹുലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. മറ്റൊരു ഓപ്പണർ ശിഖർ ധവാനും പരുക്കേറ്റു മടങ്ങിയിരുന്നു.