ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ഇവര്‍ സ്ഥാനം ഉറപ്പിച്ചു, സഞ്ജുവിന്റെ കാര്യം തുലാസില്‍

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സ്ഥാനം ഉറപ്പിച്ചു

രേണുക വേണു| Last Modified ശനി, 18 മാര്‍ച്ച് 2023 (19:46 IST)

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് സ്ഥാനം ഉറപ്പിച്ച് ഏതാനും താരങ്ങള്‍. രോഹിത് ശര്‍മ, വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളി താരം സഞ്ജു സാംസണിന്റെ കാര്യം തുലാസിലാണ്.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സ്ഥാനം ഉറപ്പിച്ചു. മധ്യനിരയില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഉറപ്പായും സ്ഥാനം ഉറപ്പിച്ചവര്‍. റിഷഭ് പന്ത് തിരിച്ചെത്തുകയാണെങ്കില്‍ സഞ്ജുവിന്റെ കാര്യം തുലാസിലാകും. പന്ത് പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയില്ലെങ്കില്‍ പകരം സഞ്ജു ടീമില്‍ ഇടം നേടും. കെ.എല്‍.രാഹുലും സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ഉപനായകനായി ടീമിലുണ്ടാകും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. പേസര്‍മാരായി ആദ്യ പരിഗണന ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :