World Cup Point Table: ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ് ഇന്ത്യ സെമി ഉറപ്പിച്ചു, ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ

രേണുക വേണു| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (08:40 IST)

World Cup Point Table: ഏകദിന ലോകകപ്പ് സെമി ബെര്‍ത്ത് ഉറപ്പിച്ച് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ നൂറ് റണ്‍സിന് തോല്‍പ്പിച്ചതോടെ ലോകകപ്പില്‍ ഇന്ത്യയുടെ ജയം ആറായി. ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാത്ത ഇന്ത്യ 12 പോയിന്റുമായി ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ കൂടി ജയിച്ച് ഒന്നാം സ്ഥാനക്കാരായി സെമിയില്‍ എത്താനാണ് ഇന്ത്യയുടെ പദ്ധതി. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

ദക്ഷിണാഫ്രിക്ക (10 പോയിന്റ്), ന്യൂസിലന്‍ഡ് (എട്ട് പോയിന്റ്, ഓസ്‌ട്രേലിയ (എട്ട് പോയിന്റ്) എന്നിങ്ങനെയാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ നാല് ടീമുകള്‍ തന്നെയാകും സെമിയില്‍ എത്തുക. ഇന്ത്യ ഒന്നാം സ്ഥാനത്തോടെ സെമിയില്‍ എത്തിയാല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ടീം ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 ന് ഓള്‍ഔട്ടായി. മുഹമ്മദ് ഷമി ഇന്ത്യക്കായി ആറ് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :