ആദ്യ മത്സരങ്ങൾ നിരാശപ്പെടുത്തി, അടുത്ത വർഷവും ലോകകപ്പ് എന്നത് വലിയ അവസരം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 9 നവം‌ബര്‍ 2021 (14:44 IST)
ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തെ തുടർന്ന് വലിയ വിമർശനമാണ് ഇന്ത്യൻ ടീമിനെതിരെ ഉയരുന്നത്. തുടരെ തുടരെയുണ്ടായ മത്സരങ്ങളും സാഹചര്യവും ടീ‌മംഗങ്ങളെ മാനസികമായും ശാരീരികമായും തളർ‌ത്തി എന്നാണ് ടീമിന്റെ പരാജയത്തിന്റെ കാരണമായി ടീം കോച്ച് രവി ശാസ്‌ത്രി പറഞ്ഞ‌ത്.

അതേസമയം 12 മാസത്തിൽ രണ്ട് ലോകകപ്പുകൾ സംഭവിക്കുന്നു എന്നത് ഇന്ത്യ അവസരമായി കാണണമെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടു. ആദ്യ രണ്ട് കളികളിലെ ഫലം ഞങ്ങളെ നിരാശരാക്കി. അതിൽ ഒരു ഒഴികഴിവും പറയുന്നില്ല. ന്യൂസിലൻഡിനെതിരെ വേണ്ടത്ര ധൈര്യം ടീം പ്രകടിപ്പിച്ചില്ല. ഇതിൽ നിന്നും കളിക്കാർ ഒരു പാഠം പടിക്കുകയാണ്. അടുത്ത വർഷവും അവർക്ക് ഒരവസരം ലഭിക്കും. 12 മാസത്തിൽ 2 ലോകകപ്പെന്നത് എപ്പോളും സംഭവിക്കുന്ന ഒന്നല്ല. ഈ അവസരം ടീം പ്രയോജനപ്പെടുത്തും. ശാസ്‌ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :