അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (17:23 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയിലും നേട്ടമുണ്ടാക്കി ഇന്ത്യ. പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേയ്ക്കാണ്
ഇന്ത്യ ഉയര്‍ന്നത്. ഓസ്‌ട്രേലിയയാണ് പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 10 മത്സരങ്ങള്‍ കളിച്ച ഓസ്‌ട്രേലിയ 6 മത്സരത്തില്‍ വിജയിക്കുകയും മൂന്നെണ്ണത്തില്‍ പരാജയമാകുകയും ചെയ്യും. ഒരു മത്സരം സമനിലയിലായി. ആറ് മത്സരങ്ങളില്‍ കളിച്ച ഇന്ത്യയ്ക്ക് 3 വിജയങ്ങളും 2 തോല്‍വിയും ഒരു സമനിലയുമാണ് നേടിയത്.ദക്ഷിണാഫ്രിക്കയും ബംഗ്ലദേശും ന്യൂസിലന്‍ഡുമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്. 2 മത്സരങ്ങളില്‍ ഓരോ വിജയവും തോല്‍വിയുമാണ് ഇവര്‍ക്കുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 2 വിജയവും 3 തോല്‍വിയുമായി പാകിസ്ഥാന്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. 7 മത്സരങ്ങളില്‍ നിന്നും 3 വീതം തോല്‍വിയും വിജയവും ഒരു സമനിലയുമുള്ള ഇംഗ്ലണ്ട് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഒരു വിജയം പോലും നേടാനാവത്ത ശ്രീലങ്കയാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.