ഇന്ത്യക്ക് ആശ്വാസം, രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് വിരാട് കോലി

അഭിറാം മനോഹർ| Last Updated: ശനി, 18 ജനുവരി 2020 (14:02 IST)
ഓസ്ട്രേലിയക്കെതിരായ രാജ്കോട്ട് ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശർമ്മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിടിച്ചുവീ‌ണ് രോഹിത്തിന്റെ ഇടതുതോളിൽ പരിക്കേറ്റിരുന്നു.

മത്സരത്തിൽ ഓസീസ് ബാറ്റിങ്ങിനിടെ
43മത് ഓവറിൽ ഒരു ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. വേദനകൊണ്ട് രോഹിത്തിന് പന്ത് തിരിച്ചെറിയാൻ പോലും സാധിച്ചിരുന്നില്ല. ഉടൻ തന്നെ ടീം ഇന്ത്യ ഫിസിയോ താരത്തെ പരിശോധിച്ചു. പിന്നീട് കേദാർ ജാദവാണ് രോഹിത്തിന് പകരം കളത്തിലിറങ്ങിയത്.

രോഹിത്തിനോട് മത്സരശേഷം സംസാരിച്ചിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും പറഞ്ഞ കോലി അടുത്ത മത്സരത്തിൽ രോഹിത്തിന് കളിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയും കൂട്ടിച്ചേർത്തു.ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :