ബെര്‍ലിന്‍|
vishnu|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (10:11 IST)
ഇന്ത്യയില്‍ സ്ത്രിക്കള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ജര്‍മ്മനിയില്‍ പരിശീലനം നിഷേധിച്ചു. ജര്‍മനിയിലെ ലെയ്പ്‌സിഗ് സര്‍വകലാശാലയിലാണ് ഇന്ത്യയില്‍ നിന്നുള്ള ആണ്‍കുട്ടീകള്‍ക്ക് പരിശീലനം അനുവദിക്കാതിരുന്നത്. ആനെറ്റ് ബെക് സിക്കിങ്ങര്‍ എന്ന പ്രൊഫസറാണ് പരിശീലനത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ഒരു വിദ്യാര്‍ഥിയെ അറിയിച്ചത്.
പരിശീലനത്തിന് ഇന്ത്യയില്‍നിന്ന് ആണ്‍കുട്ടികളെ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥിയെ ഇമെയില്‍ വഴിയാണ് സിക്കിങ്ങര്‍ അറിയിച്ചത്. ഇന്ത്യ ബലാത്സംഗങ്ങളുടെ നാടാണെന്ന് കേട്ടിട്ടുണ്ട്. തനിക്ക് ഒട്ടേറെ സ്ത്രീസുഹൃത്തുക്കളും വിദ്യാര്‍ഥിനികളുമുണ്ട്. അതുകൊണ്ടാണ് ഈ നിലപാടെന്നും അധ്യാപിക അയച്ച സന്ദേശത്തില്‍ പറഞ്ഞു. സംഭവം വിവാദമായതോടെ തിങ്കളാഴ്ച ഇവര്‍ മാപ്പുപറഞ്ഞു.
ഇമെയില്‍ പുറത്തുവന്നതോടെ ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി മൈക്കല്‍ സ്‌റ്റെയിനര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഇതോടെയാണ് തനിക്ക് തെറ്റുപറ്റിയെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ മാപ്പുപറയുന്നുവെന്നും അറിയിക്കുന്ന കത്ത് സിക്കിങ്ങര്‍ ന്യൂഡല്‍ഹിയിലെ ജര്‍മന്‍ സ്ഥാനപതികാര്യാലയത്തിന് കൈമാറിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.