ഇന്ത്യൻ ടീമിൽ പലരും കളിക്കുന്നത് പൂർണകായികക്ഷമതയില്ലാതെ, രഹസ്യ ഇഞ്ചക്ഷനുകളെടുക്കുന്നു: ചേതൻ ശർമ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (15:21 IST)
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി ടീം മുഖ്യ സെലക്ടർ ചേതൻ ശർമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസിൻ്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ചേതൻ ശർമ തുറന്ന് പറയുന്നത്. ബിസിസിഐ മുൻ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും അന്നത്തെ നായകൻ വിരാട് കോലിയും തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഇന്ത്യൻ താരങ്ങളിൽ പലരും ഫിറ്റ്നസ് കൃത്രിമമായി കാണിക്കാൻ കുത്തിവെയ്പ് എടുക്കാറുണ്ടെന്നും വെളിപ്പെടുത്തലിൽ പറയുന്നു.

രോഹിത് ശർമയോട് ഗാംഗുലിയ്ക്ക് പ്രത്യേകസ്നേഹമൊന്നും ഇല്ലായിരുന്നു എന്നാൽ കോലിയെ ഗാംഗുലി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. 80-85 ശതമാനം മാത്രം ഫിറ്റായിരിക്കുമ്പോഴും ഇത് മറച്ച് വെയ്ക്കാൻ ഇന്ത്യൻ താരങ്ങൾ ഇഞ്ചക്ഷനുകൾ എടുത്തിരുന്നു. ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന് പുറമെ സൂപ്പർ താരങ്ങൾക്ക് വ്യക്തിഗത ഡോക്ടർമാരുണ്ട്. ഇവരാണ് ഇത്തരം ഇഞ്ചക്ഷനുകൾ എടുത്തിരുന്നത്. ഇത് പരിശോധനകളിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ചേതൻ ശർമ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :