മെല്‍ബണ്‍|
jibin|
Last Updated:
തിങ്കള്‍, 19 ജനുവരി 2015 (17:01 IST)
ത്രിരാഷ്ട്ര് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റതിന് കാരണം ബൌളര്‍മാരുടെ മികവില്ലായ്മയാണെന്ന് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ഇന്ത്യന്‍ ബൌളര്‍മാരെക്കാള്‍ മികച്ചതായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
പൊരുതാവുന്ന സ്‌കോര്‍ ആയിട്ടും ബൌളര്‍മാര്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. 35 ഓവറില്‍ ഓസീസ് രണ്ടിന് 196 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടിച്ച ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും വൈകിപ്പോയിരുന്നു. ഇതിന് കാരണം ന്യൂ ബോള്‍ ബൌളര്‍മാര്‍ തുടക്കത്തില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്നതാണ്. തുടക്കത്തില്‍ തന്നെ ഓസീസ് വിക്കറ്റുകള്‍ വീണിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും ധോണി പറഞ്ഞു.
ടീം മീറ്റിംഗില്‍ ആവിഷ്ക്കരിക്കുന്ന തന്ത്രങ്ങള്‍ ഫീല്‍ഡില്‍ നടപ്പാക്കിയാല്‍ മാത്രമെ ജയം നേടാന്‍ കഴിയു. ബൌളര്‍മാര്‍ പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മയുടെ ബാറ്റിംഗ് മികച്ചതായിരുന്നു. രോഹിത് ഒഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാരും പ്രതീക്ഷിച്ച മികവ് കാട്ടിയില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.