മെല്‍ബണ്‍|
jibin|
Last Updated:
തിങ്കള്‍, 19 ജനുവരി 2015 (12:34 IST)
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡേവിഡ് വാര്‍ണറും രോഹിത് ശര്‍മയും തമ്മില്‍ വാക്പോര്. ഇന്ത്യൻ ഇന്നിംഗ്സിലെ 23-മത് ഓവറിലെ ഓവര്‍ത്രോയില്‍ രോഹിത് സിംഗിള്‍ ഓടിയതാണ് തര്‍ക്കത്തിനിടയാക്കിയത്.
ജെയിംസ് ഫോള്‍ക്കനര്‍ എറിഞ്ഞ 23-മത് ഓവറില്‍ രോഹിത് ശര്‍മ മിഡ്ഓഫിലേക്ക് പായിച്ച പന്ത് ഫീല്‍ഡ് ചെയ്ത വാര്‍ണര്‍ സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാല്‍ സ്റ്റംപില്‍ തട്ടാതെ പോയ പന്ത് രോഹിതിന്റെ കാലിൽ കൊണ്ട് കീപ്പർ ബ്രാഡ് ഹഡിനെ മറികടന്ന് പോകുകയായിരുന്നു.
ഈ സമയം രോഹിത് ഓവർ ത്രോ ഓടിയെടുത്തശേഷം വാർണറുമായി വാക്കുതർക്കത്തിന് പോവുകയായിരുന്നു. അമ്പയറും സുരേഷ് റെയ്നയും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കളിയില്‍ ഓസ്ട്രേലിയ ജയിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.