സിഡ്‌നി ഇന്ത്യന്‍ ആരാധകര്‍ പിടിച്ചെടുത്തു; ക്ലാര്‍ക്കും വാര്‍ണറും ആളെ കൂട്ടുന്നു

 ഇന്ത്യ-ഓസ്ട്രേലിയ സെമിഫൈനല്‍ , സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ട് , ടീം ഇന്ത്യ
സിഡ്നി| jibin| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (10:38 IST)
ഇന്ത്യ-ഓസ്ട്രേലിയ സെമിഫൈനലിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഓസ്ട്രേലിയന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് നിരാശയില്‍. മത്സരം നടക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ആരാധകര്‍ നിറയുന്നതാണ് ഓസീസ് നായകനെ വിഷമിപ്പിക്കുന്നത്. 70 ശതമാനത്തോളം ടിക്കറ്റുകളും ഇന്ത്യൻ ആരാധകരാണ് സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകള്‍ പരന്നതോടെ ക്ലാർക്ക് അടക്കമുള്ള താരങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ തങ്ങളുടെ ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ നീക്കം തുടങ്ങി.


ഇംഗ്ളണ്ടിന്റെ ആരാധക സംഘമായ ബാർമി ആർമിയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ആരാധകനായ സ്വാമി ആർമി സെമിഫൈനലിന് വൻ തയ്യാറെടുപ്പുമായാണ് എത്തുന്നത്. പെരുമ്പറകളുമായാവും സ്വാമി ആർമി എത്തുക. ഇന്ത്യ നേടുന്ന ഓരോ റണ്ണിനും ക്യാച്ചിനും വിക്കറ്റിനുമൊക്കെ ഗാലറിയിൽ നിലയ്ക്കാത്ത പെരുമ്പറ മുഴക്കവും നൃത്തവും മെക്സിക്കൻ തിരമാലകളും ഉയരും. ഈ സാഹചര്യത്തില്‍ തങ്ങളുടെ ആത്മവിശ്വാസം തകരാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ ഓസ്ട്രേലിയന്‍ ആരാധകര്‍ എത്തണമെന്നും ക്ലാര്‍ക്ക് അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. ഗ്രൗണ്ട് നിറയെ മഞ്ഞ ജേഴ്‌സി കൊണ്ട് നിറയ്കാന്‍ ആണ് വാര്‍ണര്‍ ആവശ്യപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :