സിഡ്നി|
jibin|
Last Modified ശനി, 21 മാര്‍ച്ച് 2015 (17:52 IST)
ഓസീസ് പര്യടനത്തിലെ ത്രിരാഷ്ട്ര പരമ്പരയിലെ ഏകദിനങ്ങളില്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ കഴിയാത്തവരാണ് ഇന്ത്യന്‍ ടീമെന്നും. സെമിയില്‍ അത് തന്നെ ആവര്‍ത്തിക്കുമെന്നും ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍. തങ്ങളില്‍ നിന്നേറ്റ പരാജയം
ടീം ഇന്ത്യ മറക്കരുതെന്നും. ത്രിരാഷ്ട്ര പരമ്പരയില്‍ ഏകദിനങ്ങളില്‍ ഞങ്ങള്‍ക്ക് സമ്പൂര്‍ണ വിജയറെക്കോര്‍ഡാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മികച്ച ടീമാണ് അതിനാല്‍ അവരെ വില കുറച്ച് കാണാന്‍ ആഗ്രഹിക്കുന്നില്ല. സെമിയിലും ഇന്ത്യക്കെതിരായ ആ ആധിപത്യം തുടരും. വിരാട് കൊഹ്‌ലിക്കെതിരെ പ്രത്യേക ഗെയിം പ്ലാന്‍ ഇല്ല. മികവും സ്ഥിരതയും ഒരു പോലെ പുലര്‍ത്തുന്ന തരത്തിലുള്ളതായിരിക്കും തങ്ങളുടെ പ്രകടനമെന്നും മാക്സ്‌വെല്‍ പറഞ്ഞു. സിഡ്നിയില്‍ പച്ചപ്പും ബൗണ്‍സുമുള്ള പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ചയണ് ഇന്ത്യ ഓസ്ട്രേലിയ മത്സരം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.