വരവറിയിച്ച് സെവാഗിന്റെ മകന്‍, 34 ഫോറും 2 സിക്‌സുമടക്കം 229 പന്തില്‍ ഇരട്ടസെഞ്ചുറി

Aryaveer sehwag
അഭിറാം മനോഹർ| Last Modified വെള്ളി, 22 നവം‌ബര്‍ 2024 (12:23 IST)
sehwag
കൂച്ച് ബിഹര്‍ ട്രോഫി അണ്ടര്‍ 19 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീറിന് ഇരട്ടസെഞ്ചുറി. മേഘാലയയ്‌ക്കെതിരെ ഡല്‍ഹിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ആര്യവീര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 229 പന്തില്‍ പുറത്താകാതെ 200 റണ്‍സാണ് നേടിയിരുന്നത്. 34 ഫോറുകളും 2 സിക്‌സുകളും അടങ്ങുന്നതാണ് ആര്യവീറിന്റെ ഇരട്ടസെഞ്ചുറി.

സഹ ഓപ്പണറായ അര്‍ണവ് ബുഗയും സെഞ്ചുറി(114) നേടിയതോടെ 2ന് 468 റണ്‍സ് എന്ന നിലയിലാണ് ഡല്‍ഹി. 98 റണ്‍സോടെ ധന്യ നക്രയാണ് ആര്യവീറിനൊപ്പം ക്രീസിലുള്ളത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മേഘാലയ ആദ്യ ഇന്നിങ്ങ്‌സില്‍ 260 റണ്‍സാണ് നേടിയിരുന്നത്. വിനു മങ്കാദ് ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി ഈ വര്‍ഷമാണ് ആര്യവീര്‍ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ 49 റണ്‍സുമായി മികവ് തെളിയിക്കാന്‍ താരത്തിനായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :