“എന്റെ ആ വിശ്വാസമാണ് തോല്‍‌വിക്ക് ആധാരം”; പരാജയത്തിനുള്ള കാരണം വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

“എന്റെ ആ വിശ്വാസമാണ് തോല്‍‌വിക്ക് ആധാരം”; പരാജയത്തിനുള്ള കാരണം വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

 Indai Sreelanka , Virat kohli , ICC , Indian team , ms dhoni , kohli , champions trophy , ചാമ്പ്യന്‍‌സ് ട്രോഫി , വിരാട് കോഹ്‌ലി , ദക്ഷിണാഫ്രിക്ക , ശ്രീലങ്ക , വിരാട് കോഹ്‌ലി , ഇന്ത്യ
ലണ്ടന്‍| jibin| Last Updated: വെള്ളി, 9 ജൂണ്‍ 2017 (20:22 IST)
ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ശ്രീലങ്കയില്‍ നിന്ന് അപ്രതീക്ഷിതമായി തോല്‍‌വി വഴങ്ങിയതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.

300ന് മുകളിലുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചാല്‍ ജയിക്കാമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ത്യയുടെ ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്ത് എറിഞ്ഞിട്ടും ജയിക്കാന്‍ സാധിക്കാതിരുന്നത് ലങ്കയുടെ ബാറ്റിംഗ് പ്രകടനം കൊണ്ടുമാത്രമാണ്. നല്ല രീതിയിലാണ് അവര്‍ കളിച്ചതെന്നും കോഹ്‌ലി പറഞ്ഞു.

വിജയത്തിന്റെ എല്ലാ അവകാശങ്ങളും ലങ്കയുടെ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് അവകാശപ്പെട്ടതാണ്. എതിരാളികള്‍ക്ക്
തോല്‍‌പ്പിക്കാന്‍ സാധിക്കാത്ത ടീമല്ല ഇന്ത്യ. ലങ്കയുടെ താരങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി. ഞായറാഴ്‌ച നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായി നടക്കുന്ന മത്സരം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :