ആരാണ് ഈ ‘ ഒരാള്‍ ’ ?; നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെ കുംബ്ലെയ്‌ക്ക് എട്ടിന്റെ പണി കൊടുത്ത് താരങ്ങള്‍

നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെ കുംബ്ലെയ്‌ക്ക് എട്ടിന്റെ പണി കൊടുത്ത് താരങ്ങള്‍

  Anil kumble , Team india , Virat kohli , ms dhoni , cricket , sachin , ganguli , ganguly , champions trophy , BCCI , ചാമ്പ്യന്‍സ് ട്രോഫി , അനില്‍ കുംബ്ലെ , കുംബ്ലെ , വിരാട് കോഹ്‌ലി , എം എസ് ധോണി , ഇന്ത്യന്‍ ടീം ബി സി സി ഐ
ലണ്ടന്‍| jibin| Last Modified ബുധന്‍, 7 ജൂണ്‍ 2017 (19:40 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം അവസാനിക്കുന്ന നിമിഷം തന്നെ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പണി തെറിക്കുമെന്ന് റിപ്പോര്‍ട്ട്.

കുംബ്ലെയുടെ കാലാവധി നീട്ടരുതെന്നും അദ്ദേഹവുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും ടീമിലെ പത്ത് കളിക്കാര്‍ ബന്ധപ്പെട്ടവരോട് വ്യക്തമാക്കിയതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ടീമില്‍ ഒരാള്‍ മാത്രമാണ് കുംബ്ലെയ്‌ക്ക് എതിരെ പ്രതിഷേധമില്ലാതെ സംസാരിച്ചത്.

കര്‍ക്കശക്കാരനായ കുംബ്ലെയുടെ പരിശീലന രീതി പരുക്കുകള്‍ ഉണ്ടാക്കുന്നതാണെന്നും മനുഷ്യത്വ രഹിതമായ പെരുമാറ്റവും സമീപനവുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നതെന്നുമാണ് താരങ്ങള്‍ പരാതിപ്പെട്ടിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബിസിസിഐ ജനറല്‍ മാനേജര്‍ എംവി ശേഖര്‍, ബിസിസിഐ ആക്ടിംങ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരോടാണ് താരങ്ങള്‍ പരാതി പറഞ്ഞത്.

കുംബ്ലെയ്‌ക്കെതിരേ പരാതി ഉന്നയിച്ച താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി അവസാനിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ മറനീക്കി പുറത്തുവരുമെന്നാണ് ബിസിസിഐയില്‍ നിന്നു തന്നെ ലഭിക്കുന്ന റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :