ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 8 ജൂണ്‍ 2017 (15:20 IST)
ഇന്ത്യന്‍ ടീം പരിശീലകനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെയോട് താല്‍പ്പര്യമില്ലെന്നും രവി ശാസ്‌ത്രിയെ തിരികെ കൊണ്ടുവരണമെന്നുമാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇക്കാര്യം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കുംബ്ലെയുടെ കാലാവധി പുതുക്കേണ്ടതില്ലെന്നും പകരമായി രവിശാസ്‌ത്രിയെ കൊണ്ടുവരണമെന്നുമാണ് കോഹ്‌ലി
ബിസിസിഐ ഉപദേശക സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിസിസിഐ ഉപദേശക സമതി അംഗങ്ങളായ വിവിഎസ് ലക്ഷമണന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരോടാണ് കോഹ്‌ലി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
പരിശീലകന്‍ ആകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് കുംബ്ലെ ബിസിസിഐക്ക് അപേക്ഷ നല്‍കിയതിനാല്‍ അദ്ദേഹത്തെയും അഭിമുഖത്തിനായി വിളിക്കും.
അതേസമയം, കുംബ്ലെയുടെ കാലാവധി നീട്ടരുതെന്നും അദ്ദേഹവുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും ടീമിലെ പത്ത് കളിക്കാര്‍ ബന്ധപ്പെട്ടവരോട് വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ടീമില്‍ ഒരാള്‍ മാത്രമാണ് കുംബ്ലെയ്‌ക്ക് എതിരെ പ്രതിഷേധമില്ലാതെ സംസാരിച്ചത്.
കര്‍ക്കശക്കാരനായ കുംബ്ലെയുടെ പരിശീലന രീതി പരുക്കുകള്‍ ഉണ്ടാക്കുന്നതാണെന്നും മനുഷ്യത്വ രഹിതമായ പെരുമാറ്റവും സമീപനവുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നതെന്നുമാണ് താരങ്ങള്‍ പരാതിപ്പെട്ടിരിക്കുന്നത്.