അനുബന്ധ വാര്‍ത്തകള്‍
- Asia Cup: ആ പ്രതീക്ഷയും അവസാനിച്ചു ! ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്
- ആർഷദീപ് നേരിടുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്, ഇത് നിങ്ങളെ തളർത്താതിരിക്കട്ടെ: പ്രതികരണവുമായി മുഹമ്മദ് ഷമി
- ഏഷ്യാ കപ്പിലെ തോല്‍വിക്ക് കാരണം മണ്ടന്‍ തീരുമാനങ്ങള്‍; ഈ ചോദ്യങ്ങള്‍ക്ക് ദ്രാവിഡ് മറുപടി പറയണം!
- മധ്യനിര മെച്ചപ്പെടേണ്ടതുണ്ട്, കാര്യങ്ങൾ മനസിലാക്കാൻ തോൽവി നല്ലതാണ്: തോൽവിയെ പോസിറ്റീവായെടുത്ത് ഇന്ത്യൻ നായകൻ
- Asia Cup, India: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല ! ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കും; കണക്കുകള്‍ ഇങ്ങനെ
എന്തായാലും പുറത്തായി, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യത
ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി 7:30 മുതലാണ് മത്സരം. ഇന്നലെ നടന്ന നിർണായകമായ മത്സരത്തിൽ പാകിസ്ഥാനോട് അഫ്ഗാൻ പരാജയപ്പെട്ടിരുന്നു. പാകിസ്ഥാൻ വിജയിച്ചതോടെ ഏഷ്യാകപ്പിൽ നിന്നും ഇന്ത്യയും അഫ്ഗാനും ഫൈനൽ കാണാതെ പുറത്തായി.
അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യ തയ്യാറായേക്കും. ഓസീസിൽ നടക്കുന്ന ലോകകപ്പ് ടീ20 മത്സരങ്ങൾക്കുള്ള പരിശീലനം എന്ന നിലയിൽ ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീം പരീക്ഷണങ്ങൾക്ക് തയ്യാറായേക്കും. കഴിഞ്ഞ 2 മത്സരങ്ങളിൽ തിളങ്ങാതിരുന്ന റിഷഭ് പന്തിന് പകരം ദിനേഷ് കാർത്തിക് ടീമിൽ തിരിച്ചെത്തിയേക്കും.
രവീന്ദ്ര ജഡേജയുടെ പകരക്കാരനായ അക്ഷർ പട്ടേൽ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കും. മുൻനിരയിൽ കെ എൽ രാഹുൽ ഫോമിലല്ലെങ്കിലും രാഹുലിനെ മാറ്റാൻ ഇന്ത്യ തയ്യാറായേക്കില്ല. ലോകകപ്പിനുള്ള ടീമിൽ ഇതേ മുൻനിര തന്നെ തുടരാനാണ് സാധ്യതയേറെയും.