അനുബന്ധ വാര്‍ത്തകള്‍
- ഏഷ്യാ കപ്പിലെ തോല്‍വിക്ക് കാരണം മണ്ടന്‍ തീരുമാനങ്ങള്‍; ഈ ചോദ്യങ്ങള്‍ക്ക് ദ്രാവിഡ് മറുപടി പറയണം!
- Asia Cup, India: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല ! ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കും; കണക്കുകള്‍ ഇങ്ങനെ
- Asia Cup, India vs Sri Lanka: ഇന്ന് തോറ്റാല്‍ ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത് ! എതിരാളികള്‍ ശ്രീലങ്ക
- ഏഷ്യാ കപ്പ്: ഫൈനലിലെത്താന്‍ ഇനി ഇന്ത്യക്കുള്ള കടമ്പകള്‍ എന്തെല്ലാം?
- ഏഷ്യാ കപ്പ് ടീം സെലക്ഷന്; ട്വന്റി 20 ലോകകപ്പിനുള്ള പരീക്ഷണം !
Asia Cup: ആ പ്രതീക്ഷയും അവസാനിച്ചു ! ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്
അവസാനം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ 20-ാം ഓവറിലെ ആദ്യ രണ്ട് പന്തുകകളും സിക്‌സര്‍ പറത്തിയാണ് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്
Asia Cup: ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍ കയറി. ശ്രീലങ്കയാണ് ഫൈനലില്‍ പാക്കിസ്ഥാന്റെ എതിരാളികള്‍. അഫ്ഗാന്‍-പാക്കിസ്ഥാന്‍ മത്സരഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുന്നതായിരുന്നു. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നേനെ. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകുന്നത്.
അവസാനം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ 20-ാം ഓവറിലെ ആദ്യ രണ്ട് പന്തുകകളും സിക്‌സര്‍ പറത്തിയാണ് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്. അതും ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ! ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് എടുത്തത്. പാക്കിസ്ഥാന്‍ 19.2 ഓവറില്‍ ഒന്‍പത് വിക്കറ്റിന് ഈ സ്‌കോര്‍ മറികടന്നു.