മധ്യനിര മെച്ചപ്പെടേണ്ടതുണ്ട്, കാര്യങ്ങൾ മനസിലാക്കാൻ തോൽവി നല്ലതാണ്: തോൽവിയെ പോസിറ്റീവായെടുത്ത് ഇന്ത്യൻ നായകൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:36 IST)
ഏഷ്യാക്കപ്പിൽ പാകിസ്ഥാന് പിന്നാലെ ശ്രീലങ്കയോടും തോൽവി വഴങ്ങിയതിനെ ന്യായീകരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. കഴിഞ്ഞ ലോകകപ്പിന് ശേഷം ഇന്ത്യ അധികം മത്സരങ്ങളിൽ തോറ്റിട്ടില്ലെന്നും തുടർച്ചയായി 2 മത്സരങ്ങൾ മാത്രമാണ് ഇന്ത്യ തോറ്റതെന്നും രോഹിത് ഓർമിപ്പിക്കുന്നു.

മധ്യനിര വേണ്ടത്ര റൺസ് കണ്ടെത്താനാകാതെ പോയതാണ് ഇന്ത്യൻ തോൽവിക്ക് കാരണം. 10-15 റൺസ് കുറവ് റൺസുമായാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. ഏത് ഷോട്ടാണ് കളിക്കേണ്ടതെന്ന് മധ്യനിരയിലുള്ളവർ മനസിലാക്കാൻ ശ്രമിക്കണം. ഒരു മത്സരത്തിൽ ഈ കാര്യങ്ങൾ എല്ലാം സംഭവിക്കാം. ഒരു ടീം എന്ന നിലയിൽ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന് ഇതുപോലുള്ള തോൽവികൾ പഠിപ്പിക്കും.രോഹിത് പറഞ്ഞു.

സ്പിന്നർമാർ ആക്രമണോത്സുകമായി പന്തെറിയുകയും മധ്യഓവറുകളിൽ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അവസാന ഓവർ വരെ മത്സരം കൊണ്ടുപോകാനായത് ബൗളർമാരുടെ പ്രകടനം കൊണ്ടാണ്.വലിയ ബൗണ്ടറി ലൈനിലൂടെ സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കാമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ പ്ലാന്‍ വര്‍ക്ക് ഔട്ട് ആയില്ല. രോഹിത്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :