അനുബന്ധ വാര്ത്തകള്
- വിക്കറ്റിന് പിന്നിൽ പന്തിന്റെ ഗുരുതരപിഴവ്, പൂകോവ്‌സ്‌കിയെ കൈവിട്ടത് രണ്ട് തവണ
- രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കണം, ആഗ്രഹം വ്യക്തമാക്കി സഞ്ജു
- ഡേവിഡ് വാർണർ കളിക്കും, ടീമിൽ ഒന്നിലധികം മാറ്റങ്ങൾ, നിർണായക പ്രഖ്യാപനവുമായി ഓസീസ് നായകൻ
- മായങ്ക് പുറത്ത്, സെയ്‌നി അകത്ത്, മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- മൂന്നാം ടെസ്റ്റിൽ ഇന്ത്യ നടരാജനെ കളിപ്പിക്കണം: ആഡം ഗിൽക്രിസ്റ്റ് പറയുന്നു
നടരാജൻ മൂന്നാം ടെസ്റ്റിൽ കളിച്ചിരുന്നെങ്കിൽ അതൊരു മോശം പ്രവണത ആയേനെ: തുറന്ന് പറഞ്ഞ് പാർത്ഥിവ് പട്ടേൽ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ചെങ്കിലും സിഡ്‌നിയിൽ ആരംഭിച്ച മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഇടം കയ്യൻ പേസർ ടി നടരാജന് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോളിതാ സിഡ്‌നി ടെസ്റ്റിൽ നടരാജന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്നതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ പാർത്ഥിട്ട് പട്ടേൽ.
ടി നടരാജൻ ഈ വർഷം മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്ന് സമ്മതിക്കുന്ന പാർത്ഥിവ് എന്നാൽ അത് വൈറ്റ് ബൗളിൽ മാത്രമായിരുന്നുവെന്നും വ്യക്തമാക്കുന്നു. ഐപിഎല്ലിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരാളെ ടെസ്റ്റ് ടീമിൽ കളിപ്പിക്കുകയാണെങ്കിൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് പട്ടേൽ പറയുന്നത്. മൂന്നാം ടെസ്റ്റിൽ സെയ്‌നി കളിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. ഇന്ത്യ എയ്‌ക്ക് വേണ്ടിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ച താരമാണ് സെയ്‌നി. കൂടാതെ നിലവിലെ ഫോമും കൂടി കണക്കിലെടുത്താൻ അദ്ദേഹത്തിന് തന്നെയാണ് അവസരം ലഭിക്കേണ്ടത് പാർത്ഥിവ് പറഞ്ഞു.