എനിക്ക് ഒരു 20 മിനിറ്റ് തരു, കോലിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എനിക്കാകും: ഗവാസ്കർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ജൂലൈ 2022 (14:34 IST)
ഒരു 20 മിനിറ്റ് സമയം തനിക്ക് വിരാട് കോലി അനുവദിച്ചാൽ കോലിയുടെ ബാറ്റിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തനിക്കാകുമെന്ന് പ്രതീക്ഷ പങ്കുവെച്ച് മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ സുനിൽ ഗവാക്സർ. ഓഫ്സ്റ്റമ്പുകളിൽ ബാറ്റ് വെയ്ക്കുന്നതും വലിയ സ്കോറുകൾ നേടണമെന്ന സമ്മർദ്ദവുമാണ് അവൻ്റെ പ്രശ്നം. അതുകൊണ്ട് തന്നെ അവനോടൊപ്പം ഒരു 20 മിനിറ്റ് സമയം ലഭിച്ചാൽ അവൻ്റെ പ്രശ്നങ്ങൾ മനസിലാക്കി കൊടുക്കാനും പരിഹാരം നിർദേശിക്കാനുമാകും. ഗവാസ്കർ പറഞ്ഞു.

അതേസമയം കോലിക്ക് വിശ്രമം അനുവദിക്കണമെന്ന പൊതു അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ഗവാസ്കർ പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്ന വിശ്രമം കോലിക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത സാഹചര്യങ്ങളിൽ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് കോലി. അവന് തിരിച്ചുവരാനുള്ള സമയം നൽകണം. ഗവാസ്കർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :