ഒടുവിൽ അതും കാണേണ്ടി വന്നു, ടെസ്റ്റിലെ ടോപ്പ് 10ൽ നിന്നും കോലി പുറത്ത്, നേട്ടമുണ്ടാക്കി ബെയർസ്റ്റോയും പന്തും

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ജൂലൈ 2022 (15:19 IST)
ഐസിസി ടെസ്റ്റ് ബാറ്റർമാറുടെ റാങ്കിങ്ങിലെ ആദ്യ പത്തിൽ നിന്നും ഇന്ത്യൻ മുൻ നായകൻ വിരാട് കോലി പുറത്ത്. സമീപകാലത്തെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. ഇക്കഴിഞ്ഞ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ 11,20 എന്നിങ്ങനെയായിരുന്നു താരത്തിൻ്റെ സ്റ്റോറുകൾ. നാല് സ്ഥാനങ്ങൾ നഷ്ടമായി കോലി നിലവിൽ പതിമൂന്നാം സ്ഥാനത്താണ്.

അതേസമയം റാങ്കിങ്ങിൽ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി റിഷഭ് പന്ത് അഞ്ചാം സ്ഥാനത്തേക്കുയർന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ പ്രകടനമാണ് താരത്തിന് തുണയായത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്ങ്സുകളിൽ നിന്നും 2 സെഞ്ചുറിയും 3 അർധ സെഞ്ചുറിയും താരം നേടിയിരുന്നു. മികച്ച ഫോമിൽ തുടരുന്ന ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് ആണ് റാങ്കിങ്ങിൽ ഒന്നാമത്. അതേസമയം ഇന്ത്യക്ക്തിരായ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ 11 സ്ഥാനങ്ങൾ ഉയർത്തി ജോണി ബെയർ സ്റ്റോ പത്താം റാങ്ക് സ്വന്തമാക്കി.

റിഷഭ് പന്തിനെ കൂടാതെ ഒമ്പതാം സ്ഥാനത്തുള്ള രോഹിത് ശർമ മാത്രമാണ് ടോപ്പ് ടെന്നിൽ ഉള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :