കളി ടൈ ആയാൽ ഇനി വിധി വരിക ഇങ്ങനെ; വിവാദ ബൗണ്ടറി നിയമം എടുത്ത് കളഞ്ഞ് ഐ‌സി‌സി

നിശ്ചിത ഓവറിലും, സൂപ്പർ ഓവറിലും മത്സരം ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ നിർണ്ണയിച്ച നിയമമാണ് ഐ‌സിസി എടുത്തു കളഞ്ഞത്.

റെയ്നാ തോമസ്| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (11:36 IST)
2019 ലോക കിരീടം ഇംഗ്ലണ്ടിന് നേടിക്കൊടുത്ത വിവാദ നിയമം ഐ‌സിസി ഒഴിവാക്കി. നിശ്ചിത ഓവറിലും, സൂപ്പർ ഓവറിലും മത്സരം ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ നിർണ്ണയിച്ച നിയമമാണ് ഐ‌സിസി എടുത്തു കളഞ്ഞത്.

തിങ്കളാഴ്ച ദുബായിൽ ചേർന്ന ഐ‌സി‌സിയുടെ ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. ഗ്രൂപ്പ് ഘട്ടത്തിൽ മത്സരം നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ടൈ ആയാൽ മത്സരം ടൈ ആയതായി കണക്കാക്കും. സെമിയിലും, ഫൈനലിലും നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും മത്സരം ടൈ ആയാൽ, വിജയികളെ കണ്ടെത്തുന്നത് വരെ സൂപ്പർ ഓവർ തുടരും എന്നതാണ് പുതിയ നിയമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :