വഴിത്തിരിവ്; ബി സി സി ഐ തലപ്പത്ത് ഗാംഗുലി തന്നെ, പ്രസിഡന്റ് അമിത് ഷായുടെ മകൻ

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (13:24 IST)
നാടകീയ നീക്കങ്ങൾക്കൊടുവിൽ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസി‌ഐ തലപ്പത്തേക്ക്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്.

ഗാംഗുലി ബിസിസിഐ പ്രസിഡന്റും അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയുമാകും. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് അന്തിമ തീരുമാനം കൈകൊണ്ടത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.

അരുണ്‍ ധുമലാണ് ട്രഷറര്‍. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുന്‍ ധുമല്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോർജ് ജോയന്റ് സെക്രട്ടറിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :