ഐസിസിയുടെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ പ്രചരിക്കുന്നു

 ഐസിസി , വ്യാജ ഇ-മെയില്‍ , ബാരി ഡോബ്സണ്‍ , സമ്മാനം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (16:19 IST)
രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ പ്രചരിക്കുന്നു. ഐസിസി ഏര്‍പ്പെടുത്തിയ നറുക്കെടുപ്പില്‍ നിങ്ങള്‍ വിജയിച്ചെന്നും
അഞ്ചു ലക്ഷം പൌണ്ട് സമ്മാനത്തിന് അര്‍ഹനാണെന്നുമാണ് ഇ-മെയിലുകള്‍ പ്രചരിക്കുന്നത്. സമ്മാനം കൈപ്പറ്റുന്നതിനായി ജോലിയും വിലാസവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നും സന്ദേശങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സമ്മാന തുക ലഭിക്കുന്നത് വരെ ഈ വിവരം പുറത്ത് വിടരുതെന്നും അറിയിക്കുന്നുണ്ട്.

ഐസിസി ലോക രാജ്യങ്ങളില്‍ ക്രിക്കറ്റ് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി ആരാധകര്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പാണിതെന്നും. പത്ത് പേരില്‍ നിന്ന് ഒരാളായി നിങ്ങള്‍ വിജയിച്ചെന്നുമാണ് വ്യാജ ഇ-മെയിലുകള്‍ പ്രചരിക്കുന്നത്. ഐസിസി പ്രസിഡന്റ് ബാരി ഡോബ്സണ്‍ എന്നയാള്‍ നല്‍കുന്ന വിശദീകരണത്തോടെയാണ് കത്ത് തുടങ്ങുന്നതും അവസാനിക്കുന്നതും.

ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുത്തവരെയാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു. ഐസിസിയുടേതെന്ന വ്യാജേനെ [email protected] എന്ന അഡ്രസില്‍ നിന്നാണ് മെയിലുകള്‍ പ്രചരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :