ലോകകപ്പില്‍ അടിമുടി മാറ്റം; ഫൈനല്‍ ടൈ ആയാല്‍ കിരീടം പങ്കുവയ്ക്കും

 ഐസിസി , ലോകകപ്പ് ക്രിക്കറ്റ് , ദുബായ് , ഇന്ത്യന്‍ ക്രിക്കറ്റ്
ദുബായ്| jibin| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (15:06 IST)
ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുത്തി രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐസിസി). ഫൈനല്‍ മല്‍സരം ടൈ ആയാല്‍ കിരീടം പങ്കുവയ്ക്കാനും, ഫൈനലില്‍ സൂപ്പര്‍ ഓവര്‍ ഉണ്ടാവില്ലെന്നുമാണ് ഐസിസി വ്യക്തമാക്കിയത്.

അടുത്തവര്‍ഷം ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടക്കാന്‍ പോകുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിലാണ് ഐസിസി പുതിയ ചട്ടങ്ങള്‍ രൂപികരിച്ചിരിക്കുന്നത്. ഫൈനല്‍ മല്‍സരം ഏതെങ്കിലും സാഹചര്യത്തില്‍ മുടങ്ങിയാലും, കളി ടൈ ആയാലും കിരീടം പങ്കുവയ്ക്കും. ക്വാര്‍ട്ടറിലും സെമിഫൈനലിലും മല്‍സരം ടൈ ആയാലും സൂപ്പര്‍ ഓവര്‍ ഉണ്ടാവില്ല. ക്വാര്‍ട്ടറിലും സെമിയിലും മല്‍സരം ടൈ ആയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്നതുമാണ് മറ്റൊരു പ്രത്യേകത.

ലോകകപ്പില്‍ ഡിസിഷന്‍ റിവ്യു സിസ്റ്റം നടപ്പാക്കാനും.
കഴിഞ്ഞ ലോകകപ്പിലേക്കാള്‍ സമ്മാനത്തുകയില്‍ 20% വര്‍ധവ് വരുത്താനും ഐസിസി തീരുമാനിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി 14 തുടങ്ങുന്ന ലോകകപ്പില്‍
49 മല്‍സരങ്ങളാണ് ഉള്ളത്. പൂള്‍ ബിയില്‍ പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഒപ്പമാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. ഇന്ത്യയുടെ ആദ്യമല്‍സരം 15ന് പാക്കിസ്ഥാനെതിരെയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :