പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് ഭുവനേശ്വര്‍ കുമാറിന്

ദുബായ്| jibin| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (15:57 IST)
രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം പുരസ്കാരം നേടുന്ന ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍ കുമാര്‍. ഈ പുരസ്കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരവുമാണ് ഇന്ത്യന്‍ ബോളര്‍‍.

ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ ഡെയ്ല്‍ സ്റ്റെയിന്‍, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ്, ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍, ഇംഗണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സ് എന്നിവരെ പിന്തള്ളിയാണ് ഭുവനേശ്വര്‍ കുമാര്‍ പുരസ്കാരത്തിന് അര്‍ഹനായത്. സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു ആദ്യ ജേതാവ്. 2011ലും 2012ലും ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര പുരസ്കാരം നേടി. 2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ജേതാവ്.

ഓരോ വര്‍ഷവും ഐസിസി തെരഞ്ഞെടുക്കുന്ന മികച്ച താരങ്ങളുടെ ചുരുക്കപ്പട്ടികയെ ആധാരമാക്കി ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ട്വിറ്ററിലും തങ്ങളുടെ ഇഷ്ടതാരത്തിന് വോട്ടു ചെയ്യാനുള്ള അവസരമുണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :