അഭിറാം മനോഹർ|
Last Updated:
വെള്ളി, 27 ഡിസംബര്‍ 2019 (13:20 IST)
ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത ഒട്ടനേകം നിമിഷങ്ങൾ സമ്മാനിച്ചാണ് 2019 വിടവാങ്ങുന്നത്. അതിൽ ഏറ്റവും പ്രധാനം 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് കിരീടം ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് എത്തി എന്നത് തന്നെയായിരിക്കും. കൂടാതെ ഓസീസ് മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടെസ്റ്റ് ടീം. ആഷസ് പരമ്പര നിലനിർത്തിയ ഓസ്ട്രേലിയ തുടങ്ങി 2019 അവശേഷിപ്പിച്ച കാഴ്ചകൾ അനവധിയാണ് ഇപ്പോളിതാ 2019ൽ ഏറ്റവും അവിസ്മരണീയമായ ക്രിക്കറ്റ് നിമിഷങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി.
2019ൽ ഐസിസി തിരഞ്ഞെടുത്ത രാജ്യാന്തരക്രിക്കറ്റിലെ പത്ത് അവിസ്മരണീയ നിമിഷങ്ങൾ നോക്കാം
1.ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ടിലേക്ക് ആദ്യമായി ലോകകപ്പ് കിരീടമെത്തി
2.ഏഷ്യൻ രാജ്യങ്ങൾക്ക്
കിട്ടാക്കനിയായ ഡക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയം ശ്രീലങ്ക സ്വന്തമാക്കി.
3.രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ആദ്യമായി 200 ഏകദിനമത്സരങ്ങൾ പൂർത്തിയാക്കുന്ന താരമെന്ന് നേട്ടം ഇന്ത്യൻ താരം മിതാലി രാജ് സ്വന്തമാക്കി.
4.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് മത്സരങ്ങളിൽ ജേഴ്സിക്ക് പിന്നിൽ താരങ്ങളുടെ പേരും നമ്പറും വെച്ചുതുടങ്ങി.
5.രാജ്യാന്തര ട്വെന്റി20 ക്രിക്കറ്റിൽ 100 റൺസും 100 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യതാരമെന്ന റെക്കോർഡ് ഓസ്ട്രേലിയയുടെ വനിതാ താരം എലീസ് പെറി സ്വന്തമാക്കി.
6.നേപ്പാളിന്റെ വനിതാ സ്പിന്നറായ അഞ്ജലി ചന്ദ് മാലിദ്വീപിനെതിരെ ടി20യിൽ ഒരു റൺസ് പോലും വഴങ്ങാതെ 6 വിക്കറ്റുകൾ സ്വന്തമാക്കി
7.തായ്‌ലൻഡ് വനിതാ ക്രിക്കറ്റ് ടീം 2020 ടി20 ലോകകപ്പിന് യോഗ്യത നേടി
8.പാപ്പുവ ന്യൂഗിനി പുരുഷ ടീം 2020 ടി20 ലോകകപ്പിന് യോഗ്യത നേടി
9.ഓസ്ട്രേലിയൻ വനിതാ ടീം ആഷസ് കിരീടം നിലനിർത്തി
10.പത്ത് വർഷത്തിന് ശേഷം പാകിസ്ഥാനിൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ സംഘടിക്കപ്പെട്ടു. ശ്രീലങ്കയാണ് പര്യടനത്തിനെത്തിയത്