അനുബന്ധ വാര്‍ത്തകള്‍
- ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി
- Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്
- ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ
- Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്നനേട്ടം; ഹിറ്റ്മാന് പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'
- ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്
ഏഷ്യാകപ്പിലെ മോശം പെരുമാറ്റം, ഹാരിസ് റൗഫിന് വിലക്ക്, സൂര്യകുമാറിന് പിഴ
സെപ്റ്റംബര്‍ 14,21,28 തീയതികളില്‍ നടന്ന ഇന്ത്യ- പാക് മത്സരങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളിലാണ് ഐസിസി വിധിയെഴുതിയത്.
ഏഷ്യാകപ്പിലെ ഇന്ത്യ- പാകിസ്ഥാന് മത്സരങ്ങള്‍ക്കിടെയുണ്ടായ വിവാദസംഭവങ്ങളില്‍ താരങ്ങള്‍ക്ക് ശിക്ഷ വിധിച്ച് ഐസിസി. മത്സരത്തിലെ മോശം പ്രകടനത്തിന് പാകിസ്ഥാന് താരം ഹാരിസ് റൗഫിനെ 2 മത്സരങ്ങളില്‍ നിന്നും വിലക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയായി നല്‍കണം. കൂടാതെ 2 ഡീമെറിറ്റ് പോയിന്റും ചുമത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. സെപ്റ്റംബര്‍ 14,21,28 തീയതികളില്‍ നടന്ന ഇന്ത്യ- പാക് മത്സരങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളിലാണ് ഐസിസി വിധിയെഴുതിയത്.
ദുബായില്‍ നടന്ന സൂപ്പര്‍ 4 മത്സരത്തില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ശേഷം പാക് ഓപ്പണര്‍ സാഹിബ് സാദ ഫര്ഹാന് വെടിയുതിര്‍ത്തത് പോലെ ആക്ഷന്‍ കാണിച്ചതിന് താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ഔദ്യോഗിക മുന്നറിയിപ്പും കൊടുത്തിരുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ നടപടിക്കിടെ ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദമാന് 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചതിലൂടെ ഹാരിസ് റൗഫ് ചെയ്തത്. ഇതിനെതിരെയാണ് പാക് താരത്തിനെതിരെ നടപടി. ഫൈനലില്‍ റൗഫിനെ ബൗള്‍ഡാക്കി ബുമ്ര നല്കിയ ഫ്ലൈറ്റ് സെന്‍ഡ് ഓഫിനാണ് ബുമ്രക്കെതിരെ നടപടി.