അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 ജനുവരി 2021 (20:28 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയായിരുന്നില്ല
നടരാജൻ ഓസീസിലേക്ക് ഇന്ത്യൻ ടീമിനൊപ്പം പറന്നത്. ടീമിലെ നെറ്റ് ബൗളറായി മാത്രം ഓസീസിലെത്തിയ നടരാജന് പക്ഷേ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഓസീസിൽ അരങ്ങേറ്റം കുറിക്കാനായി. ഏകദിനത്തിലും ടി20യിലും മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെച്ചത്.
ടി20യിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച നടരാജന്റെ കയ്യിലായിരുന്നു ടി20 ട്രോഫി ഇന്ത്യൻ നായകൻ കോലി നൽകിയത്. കോലി ട്രോഫി നൽകിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞുവെന്നാണ് നടരാജൻ പറയുന്നത്. തമിഴ്‌നാട് ടീമിലെ സഹതാരമായ ആർ അശ്വിൻ എപ്പോഴും പിന്തുണയുമായി ഉണ്ടായിരുന്നു. നാട്ടില്‍ ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ല. ഗ്രാമത്തിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു നടരാജൻ പറഞ്ഞു.