ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നത് ആ രണ്ടുപേർ: ടീമിന്റെ ബൗളിങ് പരിശീലകൻ പറയുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജനുവരി 2021 (16:59 IST)
ഇന്ത്യൻ ടീമിനെ നിർഭയരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് നായകൻ വിരാട് കോലിയും ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്‌ത്രിയുമെന്ന് ടീമിന്റെ ബൗളിങ് പരിശീലകനായ ഭരത് അരുൺ. ഇന്ത്യൻ ടീമിലേക്ക് ഫി‌റ്റ്‌നെസ് എന്ന സംസ്‌കാരം കൊണ്ടുവന്നത് കോലിയാണ്. ബൗളർമാർ ഫീൽഡർമാർ എന്നിവരുടെ നിലവാരം കോലിയുടെ കീഴിൽ ഉയർന്നുവെന്നും പറയുന്നു.

കോലിയെ ടീമിന്റെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്ന് പറയുന്നവർ അദ്ദേഹത്തിന്റെ നേട്ടങ്ങൾ കൂടി കണക്കിലെടുക്കണം. ഇതുവരെ 56 ടെസ്റ്റ് മത്സരങ്ങൾ നയിച്ചതിൽ 33 വിജയങ്ങളാണ് കോലിക്ക് കീഴിലു‌‌ള്ളത്. വിരാട് നയിച്ച 20 പരമ്പരകളിൽ 14 എണ്ണമാണ് ഇന്ത്യ സ്വന്തമാക്കിയത്. കോലിയുടെ ടെസ്റ്റ് ക്യാപ്‌റ്റൻസി എക്കാലത്തെയും മികച്ചവയിൽ ഒന്നാണെന്നും ഭരത് അരുൺ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :