നടന്‍ മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്തുള്ള പോസ്റ്റല്‍ സ്റ്റാംപ് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ് പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കാന്‍ബറിയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പാര്‍ലമെന്റ് ഹൗസ് ഹാളില്‍ വെച്ചാണ് സ്റ്റാംപ് പുറത്തിറക്കിയത്. എന്നാല്‍ ഇങ്ങനെയൊരു സ്റ്റാംപ് സ്വന്തമാക്കാന്‍ ആര്‍ക്കും സാധിക്കുമെന്നാണ് ഓസ്‌ട്രേലിയയിലുള്ള മലയാളികള്‍ തന്നെ...