അഭിറാം മനോഹർ|
Last Modified വ്യാഴം, 18 മെയ് 2023 (15:51 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടി ആദ്യ നാലിലേക്ക് കുതിക്കുകയായിരുന്ന മുംബൈ ഇന്ത്യന്‍സ് ഞെട്ടിക്കുന്ന തോല്‍വിയാണ് കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ നേരിട്ടത്. ടീമിന്റെ പ്രധാന ബാറ്ററായ സൂര്യകുമാര്‍ നിറം മങ്ങിയതാണ് മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായത്. പരാജയത്തോടെ പ്ലേ ഓഫിലെത്താന്‍ മറ്റ് ടീമുകളുടെ പ്രകടനങ്ങളെ കൂടി ആശ്രയിക്കേണ്ട അവസ്ഥയിലാണ് മുംബൈ ഇന്ത്യന്‍സ്.
ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ സൂര്യ പുലര്‍ത്തുന്ന മികവ് എവേ ഗ്രൗണ്ടുകളില്‍ കാഴ്ചവെയ്ക്കാന്‍ സൂര്യയ്ക്കാവുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സീസണിലെ ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച 6 മത്സരങ്ങളില്‍ നിന്ന് 68.4 ശരാശരിയില്‍ 206 സ്‌െ്രെടക്ക്‌റേറ്റില്‍ 342 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. എന്നാല്‍ എവേ ഗ്രൗണ്ടിലെ 6 മത്സരങ്ങളില്‍ നിന്നും സൂര്യ നേടിയതാകട്ടെ വെറും 137 റണ്‍സാണ്. 161 എന്ന മികച്ച സ്സ്ട്രൈക്ക് റേറ്റുണ്ടെങ്കിലും എവേ ഗ്രൗണ്ടില്‍ 22.8 മാത്രമാണ് താരത്തിന്റെ ശരാശരി. ഫ്‌ളാറ്റ് പിച്ചില്‍ ബുള്ളിയാണ് സൂര്യയെന്നും പ്രധാനമത്സരങ്ങളില്‍ സൂര്യയെ വിശ്വസിക്കാനാകില്ലെന്നും വിമര്‍ശകര്‍ പറയുന്നു.