‘ഇത് ഒരു തുടക്കം മാത്രം, അഭിമാനം തോന്നുന്നു’; വികാരഭരിതനായി കോഹ്ലി

അപർണ| Last Modified തിങ്കള്‍, 7 ജനുവരി 2019 (12:30 IST)
72 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഡ്നിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് നായകന്‍ വിരാട് കോഹ്ലി. 2011ല്‍ ലോകകപ്പ് നേടിയതിനേക്കാള്‍ വിലയ നേട്ടമാണ് ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയതിലൂടെ സ്വന്തമാക്കിയതെന്ന് കോഹ്ലി പറയുന്നു.

ടീമെന്ന നിലയില്‍ ടീം ഇന്ത്യക്ക് ഈ വിജയം വേറിട്ട വ്യക്തിത്വം നല്‍കുമെന്നും ഈ ടീമിനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. യുവതാരങ്ങള്‍ ഏറെയുള്ള ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം. ഈ ടീമിനെ നയിക്കുന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ളവരുടേതാണ് ഈ ടീം’- കോഹ്ലി പറയുന്നു.

നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 2-1നാണ് ജയിച്ചത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ അതിശക്തമായി തിരിച്ചുവന്ന ടീം ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :