നാണം‌കുണുങ്ങിയായി പുജാരെ, ആഹ്ലാദനടനമാടി ടീം!- വീഡിയോ കാണാം

അപർണ| Last Modified തിങ്കള്‍, 7 ജനുവരി 2019 (15:35 IST)
ഓസ്‌ട്രേലിയക്കെതിരെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹം. കളി ജയിച്ച ടീം ഇന്ത്യൻ സ്റ്റേഡിയം വലംവെച്ചാണ് ആഘോഷം പ്രകടിപ്പിച്ചത്. കൈയ് മെയ് മറന്ന് ഇന്ത്യന്‍ താരങ്ങള്‍ ആഘോഷ ലഹരി നുണഞ്ഞു.

ഇതിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പൂജാരയെ ഡാന്‍സ് ചെയ്യിപ്പിക്കാന്‍ ശ്രമിച്ചത് സ്റ്റേഡിയത്തിനുളളില്‍ ചിരിപടര്‍ത്തി. ഏറെ നാണംകുണുങ്ങിയായ പൂജാര ആദ്യം സമ്മതിച്ചില്ല. കാല് കൊണ്ട് ഡാന്‍സ് സ്റ്റെപ്പിടാന്‍ പുജാരയെ കോഹ്ലി നിര്‍ബന്ധിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കാല് കൊണ്ട് ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഉടന്‍ തന്നെ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമിന്റെ കെട്ടുറപ്പും സൗഹൃദവും എത്രത്തോളം ശക്തമാണെന്ന് മനസ്സിലാക്കാനുളള അവസരമായിരുന്നു ഈ കാഴ്ച്ച. ഇന്ത്യയ്ക്ക് ഓസീസ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചതിന് പിന്നില്‍ പൂജാരയുടെ ബാറ്റിംഗ് പ്രകടനമാണ് നിര്‍ണ്ണായകമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :