അഭിറാം മനോഹർ|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (20:20 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ പോരാട്ടങ്ങൾ ഇന്ന് അവസാനിക്കുകയാണ്. ശനിയാഴ്ച നടക്കുന്ന ന്യൂസിലൻഡ് - ഓസ്ട്രേലിയ മത്സരത്തോടെയാകും സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കമാവുക. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ താരങ്ങൾ ഇന്ത്യൻ ടീമിലില്ലെങ്കിലും ഇന്ത്യയ്ക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടികൊടുക്കാൻ ശേഷിയുള്ള താരം ഇന്ത്യൻ ടീമിലുണ്ടെന്ന് പറയുകയാണ് മുൻ ഓസീസ് ഓൾറൗണ്ടർ ഷെയ്ൻ വാട്ട്സൺ. ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെയാണ് വാട്ട്സൺ പ്രശംസിച്ചത്. 140 കിമി വേഗതയിൽ പന്തെറിയാനും 150 പ്രഹരശേഷിയിൽ ബാറ്റ് ചെയ്യാനും സാധിക്കുന്ന ഹാർദ്ദിക്കാണ് ലോകകപ്പിൽ ഇന്ത്യയുടെ നിർണായക താരമെന്ന് വാട്ട്സൺ പറയുന്നു.
140 കിമി വേഗതയിൽ പന്തെറിയുന്ന പാണ്ഡ്യയ്ക്ക് നിർണായകമായ വിക്കറ്റുകൾ വീഴ്ത്താനാകും. ഫിനിഷർ മാത്രമല്ല മികച്ച പവർ ഹിറ്റർ കൂടിയാണ് അദ്ദേഹം. പാണ്ഡ്യയുടെ മികവ് എന്താണെന്ന് നമ്മൾ ഐപിഎല്ലിൽ കണ്ടതാണ്. വാട്ട്സൺ പറഞ്ഞു.