1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harshal patel should be included in the team

ഒക്ടോബർ 10 വരെ സമയമുണ്ട്, ഹർഷൽ പട്ടേലിനെ ടീമിലെടുക്കണമെന്ന് ഹർഷ ഭോഗ്‌ലെ

ഹർഷൽ പട്ടേൽ
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിനെ ഉൾപ്പെടുത്തണമെന്ന് ഹർഷ ഭോഗ്‌ലെ. ഐപിഎല്ലിൽ കണ്ടത് പോലുള്ള സ്വഭാവമായിരിക്കും ലോകകപ്പ് സമയത്തെ യുഎഇ പിച്ചുകൾക്കെങ്കിൽ ഹർഷൽ പട്ടേൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ഭോഗ്‌ലെ പറഞ്ഞു.
 
നിലവിൽ ഒക്‌ടോബർ 10 വരെയാണ് ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ സമയമുള്ളത്. നിലവിലെ ഐപിഎ‌ൽ സീസണിൽ മികച്ച ഫോമിലാണ് ഹർഷലുള്ളത്. ഈ സീസണിൽ മാത്രം താരം 29 വിക്കറ്റുകൾ വീഴ്‌ത്തികഴിഞ്ഞു. ലോവർ ഓർഡറിൽ സാമാന്യം മോശമില്ലാതെ ബാറ്റ് ചെയ്യാനും ഹർഷലിനാവും എന്നതും അനുകൂല ഘടകമാണ്
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് സാധ്യത വിദൂരം; ഇനി അത്ഭുതം സംഭവിക്കണം, കണക്കുകള്‍ ഇങ്ങനെ