മലിംഗയെ മറികടന്ന് ഹർഷാൽ, ഐപിഎല്ലിലെ വമ്പൻ റെക്കോഡ് വീഴുമോ?

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (12:37 IST)
പതിനാലാം സീസണിൽ തകർപ്പൻ ഫോമിലാണ് ആർസി‌ബി പേസർ ഹർഷാൽ പട്ടേൽ. ഇന്നലെ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും 3 വിക്കറ്റ് വീഴ്‌ത്തിയതോടെ ഐപിഎല്ലിലെ എലൈറ്റ്
പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് യുവതാരം.

സൺറൈസേഴ്‌സിനെതിരായ
മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഈ സീസണ്‍ ഐപിഎല്ലില്‍ ഹര്‍ഷാലിന്‍റെ സമ്പാദ്യം 29 വിക്കറ്റുകളായി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് സമ്പാദ്യമാണിത്. ഹർഷാലിന് മുന്നിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെയില്ല. 27 വിക്കറ്റുകൾ ഒരു സീസണിൽ നേടിയിരുന്ന മുംബൈ ഇന്ത്യൻസ് താരം ജസ്‌പ്രീത് ബു‌മ്രയെയാണ് ഹർഷാൽ മറികടന്നത്.

2013ല്‍ 32 വിക്കറ്റുകള്‍ നേടിയ ഡ്വെയ്‌ന്‍ ബ്രാവോയും 2020ല്‍ 30 വിക്കറ്റുകള്‍ നേടിയ കാഗിസോ റബാഡയുമാണ് ഹർഷാലിന് മുന്നിലുള്ളത്. 2011ൽ 28 വിക്കറ്റുകൾ നേടിയ സാക്ഷാൻ മലിംഗയെ പിന്നിലാക്കാനും താരത്തിനായി.സീസണിൽ ആർസിബി പ്ലേ ഓഫ് ഉറപ്പിച്ചാൽ നിലവിലെ ഫോമിൽ ഹർഷാലിന് ബ്രാവോയുടെ റെക്കോഡ് അനായാസം മറികടക്കാമെന്നാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :